ഞാൻ പഠിച്ച എൻറെ ജീവിതാനുഭവങ്ങൾ !
ആമുഖം എന്ന പോലെ ഞാൻ പറയട്ടെ, എന്റെ ജീവിതത്തെ പറ്റിയുള്ള ഒരു പൂർണ രൂപം എനിക്ക് വരക്കാൻ കഴിഞ്ഞിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ പലതും പഠിച്ചു, അത് കുറച്ചു വാക്കുകളിൽ എഴുതാൻ പറ്റുന്നതല്ല. പക്ഷെ എന്താണു എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളതിന്റെ ഒരു ചെറിയ summery മാത്രം ആണ്. അതുകൊണ്ടു തന്നെ “ഞാൻ പഠിച്ച എൻറെ ജീവിതാനുഭവങ്ങൾ !” എന്നുള്ള ഈ തലക്കെട്ടു യോജിച്ചതാണോ എന്നു എനിക്കറിയില്ല.
ഞാൻ ഈ ഭൂമിയിൽ വന്നിട്ട് ഇപ്പോൾ 18 വർഷം . ഈ 18 വർഷം എന്റെ ജീവിതത്തിൽ താങ്ങും തണലുമായി നിന്നവർ. ജീവിതത്തിൽ കളിയും ചിരിയും സങ്കടവും എന്താണന്നു ഞാൻ പഠിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ജീവിത അനുഭവങ്ങൾ, LKG മുതൽ 12th വരെ ഞാൻ പഠിച്ച പാഠപുസ്തകത്തിലെ പാഠങ്ങളെക്കാൾ കൂടുതൽ ആണ്. ജീവിതത്തിൽ ഉടനീളെ കൈതാഗായി അമ്മയും അച്ചനും. പിന്നെ ഒരു കൂട്ടില്ലാത്തതിന്റെ കുറവ് നികത്തികൊണ്ട് എന്റെ ജീവിതത്തിലോട്ടു കടന്നു വന്ന ആ വെക്തി. . .
+1, +2 ക്ലാസ് ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു. പ്രതീക്ഷക്കപ്പുറം ഒരു ഉയർച്ച, ഒട്ടും പ്രതീക്ഷിക്കാത്തൊരു താഴ്ചയും. ഞാൻ സ്നേഹിച്ചവരെയും എന്നെ സ്നേഹിച്ചവരെയും ഒരുപോലെ വെറുപ്പിക്കുകയും, വെറുക്കുകയും ചെയതു. ജീവിതത്തിൽ നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞുപ്പോയി. എന്നെ ഏറ്റവും വിഷമിപ്പിച്ചത്, എന്റെ തകർച്ചക്ക് നിമിത്തം അകാൻ ദൈവം കണ്ടുപിടിച്ച വെക്തിയെ ഓർത്തായിരുന്നു. ഞാൻ മാനസികമായും, ശാരീരികമായും തളർന്നു. പുതിയ പല മുഖങ്ങളെയും ഞാൻ കണ്ടു പരിചയപ്പെട്ടു. ഒരു മുഖം എന്നെ ശാരീരികമായും മനസിസികമായും ഉയർത്താൻ ശ്രെമിച്ചു. മൊത്തത്തിൽ പരാജയപ്പെട്ടു എന്ന് പറയുന്നതിൽ അർഥം ഇല്ല . കാരണം ഒരുതരത്തിൽ എന്നെ അതു സഹായിച്ചു.
പക്ഷെ ഞാൻ എന്റെ +2 പരീക്ഷ എഴുതാൻ ഒട്ടും തയ്യാറല്ലായിരുന്നു. ഉറക്കം ഇല്ലാത്ത രാത്രികൾ, ദൈവം ആണ് ഏക ആശ്വാസം എന്ന് മനസിലാക്കിയ ദിവസം. പലരും പലതരത്തിൽ ശ്രെമിച്ചു. എന്റെ ഏറ്റവും പ്രീയപ്പെട്ട അദ്ധ്യാപകർ, ഏതു തരത്തിലും എന്നെ സഹായിക്കാൻ ഒരുങ്ങി വന്നു. വീട്ടുകാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനയുടെയും ഫലം, ദൈവദൂതനെ പോലെ ഒരാൾ അല്ല ദൈവം തന്നെ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു എന്ന് പറയാം. ഒരിക്കൽ പോലും പരിജയം പെട്ടിട്ടില്ലാത്ത ഒരു facebook സുഹൃത്ത്. വിളിച്ചു , കാര്യങ്ങൾ എല്ലാം പറഞ്ഞു, മാനസികമായും ശാരീരികമായും തളർന്നിരുന്ന എന്റെ മനസ്സുതുറന്ന ആ ഒരു മുഖം. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാത്തിനും തിരിച്ചൊന്നും എന്നിക്കു ചെയ്യാൻ പറ്റിയില്ലല്ലോ എന്നുള്ള വിഷമം ബാക്കി .
ഒടുവിൽ പരീക്ഷ എഴുതാൻ തീരുമാനം ആയി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു …… …… എന്താ പറയുക എന്നു എനിക്കറിയില്ല. ഒടുവിൽ റിസൾട്ട് വന്നു. സമൂഹത്തിൽ ഒരു ഉന്നത വിജയം ആയി കണക്കാക്കാൻ പറ്റില്ല എങ്കിലും എനിക്ക് അതു ഒരു ഉന്നത വിജയം തന്നെ ആണ്. എന്റെ അഹങ്കാരം ആണോ എന്നു എനിക്കറിയില്ല, പക്ഷെ ഞാൻ വിശ്വസിക്കുന്നു എന്റെ കൂടെ പരീക്ഷ എഴുതിയ കുട്ടികളെക്കാൾ എല്ലാം ഉയർന്ന മാർക്ക് എനിക്കു തന്നെ ആയിരുന്നു. എന്റെ കഴിവല്ല, എല്ലാത്തിനും കാരണം എന്റെ ദൈവവും, ഞാൻ വിശ്വസിക്കുന്ന പിതാക്കന്മാരും പിന്നെ എന്റെ ഗീവർഗീസ് സഹദായും ആണ് .
ഇപ്പോൾ ഞാൻ കോട്ടയം, കങ്ങഴ ദേവഗിരി കോളേജ് (PGM College)ഇൽ B. COM Computer Application 1st Year student ആയി പഠിക്കുന്നു.
എന്നെ ഇവിടം വരെ എത്തിച്ച ദൈവത്തോടും, വീട്ടുകാരോടും(പ്രത്യാകിച്ചു അമ്മയോടും അച്ചനോടും), ജീവിതം എന്ന നാടകത്തിനിടെ കടന്നു വന്ന ആ വെക്തിയോടും, ജീവിതം ഒരു കാലന്റെ രുപത്തിൽ മുന്നിൽ നിന്നപ്പോൾ, ആ അപകടത്തിൽ നിന്നും എന്നെ കൈപിടിച്ച് ഉയർത്തിയ ആ മുഖങ്ങളോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .
-Bibith K Mathew
ആ വ്യക്തി ഇപ്പോഴും അജ്ഞാതനായി തുടരുന്നു
അങ്ങനെ തന്നെ തുടരട്ടെ