Thoughts

“Lens” a multi-lingual thriller Movie

“Lens” a multi-lingual thriller Movie..

നമ്മിൽ പലരും പലപ്പോഴും പങ്കാളികളാകുന്ന ഒരു കൊടുംകുറ്റകൃത്യത്തിന്റെ പിന്നാമ്പുറത്തേക്കുള്ള യാത്ര… ഇതുപോലൊരു movie  ഇറക്കാൻ തയ്യാറെടുക്കുന്ന ലാൽ സാറിനോടും കൂട്ടരോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ ഇപ്പോഴത്തെ തലമുറ മനസിലാക്കേണ്ടുന്ന പല കാര്യങ്ങളും ഈ സിനിമയിൽ കാണും എന്നു  ഞാൻ വിചാരിക്കുന്നു.. അതു ഈ ട്രെയ്‌ലർ  നിന്നു തന്നെ മനസിലാക്കാം..

ഞാൻ ഈ അടുത്ത സമയത്തു മനസിലാക്കിയ ഒരു കാര്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഒരു കഥയിൽ തന്നെ ഞാൻ അതു ആരംഭിക്കുന്നു :

ഒരു പെൺകുട്ടി ആദ്യമായി ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്തു. ഫേസ്ബുക് ഉപയോഗവും അതിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും അറിയാതെ അവൾ കണ്ടവർക്കല്ലാം friend request  അയച്ചു. അവളുടെ കണ്ണിൽ ഫേസ്ബുക് ഒരു സോഷ്യൽ network മാത്രം. വേട്ട ആടി കൊല്ലാൻ തക്കം പാർത്തിരിക്കുന്ന ഭീകരമായ മൃഗങ്ങൾ ഉള്ള ഒരു വനം ആണന്നറിയുന്നില്ല ആ പാവം . എല്ലാവർക്കും അവൾ friend request അയച്ചു ഒരു പെണ്ണിന്റെ പ്രൊഫൈൽ , request കണ്ട എല്ലാവരും അതു അക്‌സെപ്റ് ചെയതു. ഒരു പെണ്ണിന്റെ പ്രൊഫൈൽ അല്ലെ കണ്ടവർ എല്ലാം മെസ്സേജ് അയച്ചു തുടങ്ങി.. ആ കുട്ടത്തിൽ ഒരു പയ്യൻ മെസ്സേജ് അയച്ചു.. അവളും മറുപടി അയച്ചു. പയ്യൻ ആള്  മിടുക്കനാ ഒരു ആമുഖം പോലും ഇല്ലാതെ കാര്യം അവൻ അവതരിപ്പിച്ചു. ബാക്കി പറയണ്ടല്ലോ .. കൂടെ അവന്റെ കൂട്ടുകാരും  വന്നു. അവസാനം അവൾക്കു ആ അക്കൗണ്ട് കളയേണ്ടി വന്നു ..

ഇപ്പോൾ വളർന്നു വരുന്ന ചെറുപ്പക്കാർക്ക് ഒരു നാണവും മാനവും ഇല്ലന്നുള്ളതിന്റെ ഒരു തെളിവാണ് അതു..

എത്ര തിരുത്തിയാലും മാറാത്ത ഒരു പുതു തലമുറയാണ് വളർന്നു വരുന്നത്. അവക്കെല്ലാം ഈ movie ഒരു വഴികാട്ടി ആകട്ടെ .. നല്ലൊരു ജീവിതം നയിക്കാൻ അവരെ സഹായിക്കട്ടെ ജിഷക്ക് പറ്റിയതുപോലെ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അതുപോലെ തന്നെ സിനിമക്ക് നല്ലൊരു വിജയവും ആശംസിക്കുന്നു .

Written by Bibith K mathew

Previous ArticleNext Article

1 Comment

Leave a Reply

Your email address will not be published.