‘സത്യം’ ആര്‍ക്കും ഇഷ്ടം ഇല്ലാത്ത ഒരു പദം
സത്യം പറഞ്ഞാല്‍ തല വെട്ടി കളയുന്ന കാലമാണിത്. സത്യത്തെ എല്ലാവര്‍ക്കും പേടിയാണ് എന്നുള്ളതാണ് സത്യം. കുട്ടികാലത്ത് മാതാപിതാക്കളും , ഗുരുക്കന്മാരും നമ്മുക്ക് പറഞ്ഞ് തരും ജിവിദത്തില്‍ സത്യസന്ധ്നായിരികണം എന്ന്. ഈ പറഞ്ഞവര്‍ തന്നെ ഭാവിയില്‍ ഇതിനു നേരെ തിരിച്ചു പറയും.
ഞാന്‍ ഒരു സത്യധര്‍മതിനു വേണ്ടി പോരാടുകയല്ല. ഞാന്‍ ഈ ബ്ലോഗില്‍ ഒരു സത്യമായ കാര്യം ഇട്ടു പക്ഷെ അല്ലാവരക്കും പേടിയാണ്, അതുകൊണ്ടുതന്നെ ആ പോസ്റ്റ് remove ചെയ്യാന്‍ അല്ലാരും എന്നെ പ്രേരിപ്പിക്കുകയാണ്.
സത്യത്തെ വെറുക്കുന്ന ഈ കാലത്ത് സത്യസന്ധന്മാരുടെ സ്ഥാനം സമുഹത്തിനു പുറത്താണ്.
സാഹജര്യതിനനുസരിച്ചു സത്യത്തെ സത്യമാക്കുകയും , സത്യത്തെ കള്ളമാക്കുകയും ചെയുന്നതാണ് ഇപ്പോഴത്തെ രീതി. ഈ പോസ്റ്റ് വായികുന്നവര്‍ അല്ലാം നന്നാവും അല്ലങ്കില്‍ നന്നാവണം എന്ന് അനിക്കൊരു നിര്‍ഭന്ധവും ഇല്ല. പക്ഷെ സത്യം എപ്പോഴും സത്യമായിട്ടും കള്ളം എപ്പോഴും കള്ളവും ആയിരികണം.
സത്യം കള്ളമായി തീരുമ്പോള്‍, അവിടെ ഇല്ലാതാകുന്നത് ചിലപ്പോള്‍ ഒരു മനിഷ്യനയോ അല്ലങ്കില്‍ ഒരു മനുഷ്യവര്‍ഗതിന്റയോ ജിവിതം ആയിരിക്കും.